ഷിപ്പിംഗ് സേവനങ്ങൾ കണ്ടെത്തുകയും പരിപാലിക്കുകയും പ്രവർത്തിപ്പിക്കുകയും, കപ്പലുകൾ, ടാങ്കറുകൾ, മറ്റ് യാനങ്ങൾ എന്നിവ വാങ്ങുകയും ചാർട്ടർ ചെയ്യുകയും വാടകയ്ക്കെടുക്കുകയും, നിർമ്മിക്കുകയും ചെയ്യുക.
, കപ്പൽ ഉടമകൾ, കപ്പൽ ബ്രോക്കർമാർ, കപ്പൽ ഏജന്റുമാർ, അണ്ടർറൈറ്റർമാർ, കപ്പൽ മാനേജർമാർ, ഷിപ്പിംഗ് ആൻഡ് ഫോർവേഡിംഗ് ഏജന്റുമാർ എന്നിവരുടെ വ്യാപാരവും ബിസിനസും ഏറ്റെടുക്കുകയും നടത്തുകയും ചെയ്യുക.
കേരള സംസ്ഥാനത്തും കേരള തീരപ്രദേശത്തും ഉൾനാടൻ ജലപാതകളിലൂടെയുള്ള ചരക്ക് ഗതാഗതത്തിന് ഉയർന്ന നിലവാരമുള്ള സേവനം നടപ്പിലാക്കുകയും, പരിപാലിക്കുകയും, പ്രവർത്തിപ്പിക്കുകയും ചെയ്യുക.
കേരള സംസ്ഥാനത്തിനകത്തോ അല്ലെങ്കിൽ മറ്റെവിടെയുമോ സമുദ്രയാനങ്ങൾ നന്നാക്കുവാനും പരിപാലിക്കുവാനും വർക്ക് ഷോപ്പുകൾ, റിപ്പയർ ഷോപ്പുകൾ, സർവീസ് സ്റ്റേഷനുകൾ എന്നിവ സ്ഥാപിക്കുകയും, നടത്തുകയും, കൈകാര്യം ചെയ്യുകയും ചെയ്യുക.
ഗവേഷണ-പരിശീലന സ്ഥാപനങ്ങളും ലാബ് കേന്ദ്രങ്ങളും സ്ഥാപിക്കുകയും, പരിപാലിക്കുകയും, നടത്തുകയും ചെയ്യുക.
ടൂറിസം മേഖലയിലെ പ്രധാന പങ്കാളിയാവുക.
Careers
Appointments
Interested candidates may submit their application along with copies of testimonials with proof of age and qualification and a recent passport size photograph.